മുൻകൂർ ജാമ്യത്തിന് സാധ്യത തേടി രഞ്ജിത്ത്; നീക്കം എഫ്ഐആറിനെ തുടർന്ന്
ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്ത് നിയമനടപടികളിലേക്ക്. എഫ്ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
കേസെടുത്തതിന് പിന്നാലെയാണ് രഞ്ഞ്ജിത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനെ സമീപിച്ചത്.എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. എന്നാൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്.
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന പരാതിയിൽ ഐപിസി 354 പ്രകാരമാണ് കേസ്. കേസ് നിലവിൽ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം രഞ്ജിത്തിനെതിരെ നടപടി ഉടനില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ മാത്രം നടപടിയുള്ളൂ.രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടിയതായും ഫെഫ്ക അറിയിച്ചു.
Story Highlights : Ranjith to seek anticipatory bail on Bengali actor’s complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here