ബെംഗളൂരു വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊലപാതകം. ടെർമിനൽ ഒന്നിൽ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. തുംകൂർ മധുഗിരി സ്വദേശി രാമകൃഷ്ണ ആണ് മരിച്ചത്. സംഭവത്തിൽ രാമകൃഷ്ണയുടെ നാട്ടുകാരൻ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 6 മണിയോടെയാണ് കൊലപാതകം നടന്നത്.
വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം എന്ന് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഇവർ ഫോണിൽ സംസാരിച്ചിരുന്നു. ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് വിമനത്താവളത്തിലേക്ക് എത്തി രാമകൃഷ്ണയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ടെർമിനൽ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് രമേശ് രാമകൃഷ്ണയെ ആക്രമിച്ചത്. കയ്യിൽ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ.
Story Highlights : Security guard stabbed to death at Bengaluru airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here