പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി അന്തരിച്ചു
പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി (93) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. സുപ്രിം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. നീതിയോടുള്ള സമര്‍പ്പണത്തിനും ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടും ശ്രദ്ധേയനായിരുന്നു നൂറാനി.
ദി ഹിന്ദു,ഹിന്ദുസ്ഥാന്‍ ടൈംസ്, ഡോണ്‍, ദി സ്റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ നൂറാനിയുടെ കോളങ്ങള്‍ ഇടംപിടിച്ചിരുന്നു. ഇതിനുപുറമേ ദി കശ്മീര്‍ ക്വസ്റ്റ്യന്‍സ്, മിനിസ്റ്റേഴ്‌സ് മിസ്‌കോണ്ടക്ട്, ദ ട്രയല്‍ ഓഫ് ഭഗത്‌സിംഗ് , കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്വസ്റ്റ്യന്‍സ് ഓഫ് ഇന്ത്യ, ദ ആര്‍എസ്എസ് ആന്‍ഡ് ബിജെപി: എ ഡിവിഷന്‍ ഓഫ് ലേബര്‍ എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കൂടാതെ കാശ്മീരിലെ ഷെയ്ഖ് അബ്ദുള്ളയെ ദീര്‍ഘകാലം തടങ്കലില്‍ പാര്‍പ്പിച്ച സംഭവത്തിലും ജയലളിതയ്ക്കെതിരെ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ കേസിലും നൂറാനി ഹാജരായിട്ടുണ്ട്. ഈ കേസുകളില്‍ നൂറാനിയുടെ നിയമ വൈദഗ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Highlights : Renowned scholar AG Noorani passes away at 94
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here