Advertisement

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി

August 30, 2024
2 minutes Read

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്- മധുര സർവീസുകളാണ് അനുവദിച്ചത്.സർവീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച് മുതൽ നടത്തും. എഗ്‌മോറിൽ നിന്നും നാഗർകോവിലിലേക്കുള്ള സർവീസ് രാവിലെ അഞ്ചിന്.

പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈ- നാഗർകോവിൽ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ബെംഗളൂരു– മധുര വന്ദേഭാരതും സർവീസ് നടത്തും. ഉദ്ഘാടനത്തിനായി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.

Story Highlights : 2 Vande Bharat Train will Inagurate tommorow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top