ഖത്തറിൽ നിന്നും യാത്ര ചെയ്യുന്നവർ അപരിചതരുടെ ലഗേജുകൾ കൊണ്ടുപോകരുത്; ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ ലഗേജുകൾ കൂടെ കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനുവദിച്ച തൂക്കത്തിൽ കൂടുതൽ ലഗേജുകൾ ഉള്ള അപരിചിതനായ യാത്രക്കാരന്റെ ലഗേജുകൾ നിങ്ങളുടെ ബോഡിങ് പാസിനൊപ്പം ചേർക്കുന്നുണ്ടെങ്കിൽ അത് പലപ്പോഴും അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്.
മറ്റ് യാത്രക്കാർക്ക് വേണ്ടി അജ്ഞാതമായ ഉള്ളടക്കങ്ങളുള്ള ലഗേജുകൾ ഒരിക്കലും കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം (MoI) യാത്രക്കാരെ ഓർമിപ്പിച്ചു..എക്‌സിൽ പങ്കിട്ട ഒരു വീഡിയോ സന്ദേശത്തോടൊപ്പമാണ് മന്ത്രാലയം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയത്.
“മറ്റുള്ളവരുടെ ബാഗുകൾ അതിലെ ഉള്ളടക്കം അറിയാതെ കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രാ നടപടിക്രമങ്ങൾ വൈകിപ്പിക്കുകയും നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയും ഉണ്ടാക്കും.” മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ലഗേജ് കൊണ്ടുപോകാനുള്ള മറ്റൊരാളുടെ അഭ്യർത്ഥന നിരുപദ്രവകരമാണെന്ന് തോന്നിയാലും, അങ്ങനെ ചെയ്യുന്നത് നിയമപരമായ സങ്കീർണതകൾക്ക് ഇടയാക്കും.യാത്രാവേളയിൽ ഉണ്ടാകാനിടയുള്ള ബാധ്യതകളും പ്രശ്‌നങ്ങളും ഒഴിവാക്കാൻ നിങ്ങൾ കൊണ്ടുപോകുന്ന എല്ലാ വസ്തുക്കളും നിങ്ങളുടേതാണെന്ന് എപ്പോഴും ഉറപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Story Highlights : Passengers traveling from Qatar should not carry the luggage of strangers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here