Advertisement

നടിയുടെ ലൈംഗികാതിക്രമ പരാതി: ജാമ്യം തേടി മണിയൻപിള്ള രാജു

August 31, 2024
2 minutes Read

കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ ജാമ്യാപേക്ഷയുമായി നടൻ മണിയൻപിള്ള രാജു. ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം തേടി കോടതിയിൽ എത്തിയത്. എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചത്. സെപ്റ്റംബർ ആറിലേക്ക് ഹർജി മാറ്റി.

നടിയുടെ പരാതിയിൽ ഐപിസി 356, 376 വകുപ്പുകൾ പ്രകാരമാണ് മണിയൻപിള്ള രാജുവിനെതിരെ കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. കൊച്ചിയിലെ നടിയുടെ പരാതിയിൽ ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആറ് കേസുകൾ എറണാകുളത്തും ഒരു കേസ് തിരുവനന്തപുരത്തുമാണ് രജിസ്റ്റർ ചെയ്തത്. നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്.

Read Also: ‘സിനിമാരംഗത്തെ ശുദ്ധീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: കലാകാരികളുടെ മുന്നിൽ ഉപാദികൾ ഉണ്ടാകരുത്’; മുഖ്യമന്ത്രി

നടിയുടെ പരാതിയിൽ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങൾക്കെതിരെയും പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ലോയേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Story Highlights : Actress’s sexual assault complaint: Maniyanpilla Raju seeks bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top