‘ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; 28 പ്രൊഡ്യൂസർമാർ സമീപിച്ചു’; മലയാള സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള

മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള. അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാർമ്മിള ട്വന്റിഫോറിനോട് പറഞ്ഞു. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ റിസപ്ഷനിസ്റ്റും സഹായിച്ചില്ലെന്നും സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവർമാർ ആണെന്ന് ചാർമ്മിള പറഞ്ഞു.
പൊലിസ് എത്തി പ്രൊഡ്യൂസർ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നുവെന്ന് അവർ പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെയും ചാർമിള വെളിപ്പെടുത്തൽ നടത്തി. നടൻ വിഷ്ണുവിനോട് താൻ വരുമോ എന്ന് ഹരിഹരൻ ചോദിച്ചെന്ന് ചാർമ്മിള പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ തനിക്ക് പരിണയം സിനിമയിൽ നിന്ന് അവസരം നഷ്ടമായി. വിഷ്ണുവിനും അവസരം നഷ്ടമായി എന്ന് നടി പറയുന്നു. മലയാളം സിനിമ മേഖലയിൽ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണതയാണെന്ന് ചാർമ്മിള ആരോപിച്ചു.
Read Also: ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടേ; ഉണ്ടായത് വ്യാജ പീഡന പരാതികൾ’; പ്രതികരിച്ച് ജയസൂര്യ
തമിഴിലും തെലുങ്കിലും വയസ് നോക്കിയാണ് ഉപദ്രവമെന്ന് ചാർമ്മിള ആരോപിച്ചു. 28 പ്രൊഡ്യൂസർമാർ തന്നെ സമീപിച്ചിരുന്നെന്നും വഴങ്ങാത്തതിനാൽ 28 സിനിമകളിൽ തനിക്ക് അവസരം നഷ്ടമായെന്നും ചാർമ്മിള വെളിപ്പെടുത്തി. അന്വേഷണം വന്നാൽ മൊഴി നൽകില്ലേ എന്ന ചോദ്യത്തിന് ഇനി പരാതി പറഞ്ഞിട്ട് എന്ത് കാര്യമെന്ന് നടി ചോദിച്ചു. ഓരുപാട് താമസിച്ചു പോയി. തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പുറത്ത് പറയുന്നതെന്ന് ചാർമ്മിള വ്യക്തമാക്കി.
Story Highlights : Actress Charmila opens up about her ordeal in Malayalam cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here