Advertisement

ഫ്‌ളവേഴ്സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് പി വി സ്വാമി അവാര്‍ഡ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള സമ്മാനിച്ചു

September 1, 2024
3 minutes Read
Flowers TV chairman Gokulam gopalan won P V swamy award

പിവി സാമി പുരസ്‌കാരം ഫ്‌ളവേഴ്സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. (Flowers TV chairman Gokulam gopalan won P V swamy award)

രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്വാതന്ത്ര്യസമരസേനാനി പി.വി. സാമിയുടെ സ്മരണാര്‍ത്ഥമാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഇത്തവണത്തെ പുരസ്‌കാരം ഫ്‌ലവേഴ്സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള സമ്മാനിച്ചു.വിവിധ മേഖലകളില്‍ കയ്യൊപ്പ് പതിപ്പിച്ചവരാണ് പിവി സാമിയും ഗോകുലം ഗോപാലനുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Read Also: വീട്ടിലെ 12 പേരെയും ഉരുളെടുത്തു, ഒറ്റയായ അഭിജിത്തിന്റെ ഭാവിക്കായി ട്വന്റി ഫോറിന്റെ കൈത്താങ്ങ്‌

പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. കോഴിക്കോട് ശ്രീനാരായണ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്, എംകെ രാഘവന്‍ എംപി , പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പിവി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Story Highlights : Flowers TV chairman Gokulam gopalan won P V swamy award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top