‘പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യം, ജുഡീഷ്യൽ അന്വേഷണം വേണം’: കെ മുരളീധരൻ
പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇത്തരം നടപടികൾ ഉദ്യോഗസ്ഥന്മാർ ചെയ്യുമോ. കൊടും ക്രിമിനലാണ് എഡിജിപി എന്ന് ഭരണകക്ഷി എംഎൽഎ തന്നെ പറയുന്നു.
അൻവറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തലാണ്. ഗൗരവകരമായ ആരോപണങ്ങളാണ്. എഡിജിപി അജിത് കുമാറിനെ സർവീസിൽ നിന്നും നീക്കണം. എഡിജിപി പൂരം കലക്കിയെന്ന് ഭരണപക്ഷ എംഎൽഎ തന്നെ സമ്മതിച്ചു. ഏതോ ഉന്നത ബന്ധം താൻ അന്ന് തന്നെ ഉന്നയിച്ചിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
എഡിജിപി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. ഇല്ലെങ്കിൽ പാർട്ടിയുമായി ആലോചിച്ചു തുടർ നടപടി സ്വീകരിക്കും. ശശിയുമായി അജിത് കുമാറിന് ബന്ധമുണ്ടെന്ന് പറയുമ്പോൾ അത് മുഖ്യമന്ത്രിയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇപി ജയരാജനെ ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയ സംഭവം ജയരാജനെ ബലിയാടാക്കിയതാണ്. മുഖ്യമന്ത്രി അറിയാതെ ഇപി ബിജെപിയുമായി ചർച്ച നടത്തില്ല.ഇപി ബിജെപിയിലേക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
Story Highlights : K Muralidharan against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here