കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം; സിമി റോസ് ബെല്‍ ജോണിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് സിമി റോസ് ബെല്‍ ജോണിനെതിരെ പാര്‍ട്ടിയുടെ കടുത്ത അച്ചടക്ക നടപടി. മുന്‍ എഐസിസി അംഗവും പി.എസ്.സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. (simi rose bell john expel from congress party)
സിമി റോസ് ബെല്‍ ജോണിന്റെ പ്രവര്‍ത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്ന് കോണ്‍ഗ്രസ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേയും കെപിസിസി ഭാരവാഹികളിലേയും വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ സിമി റോസ് ബെല്‍ ജോണിനെതിരെ നടപടിയെടുക്കണമെന്ന് സംയുക്തമായി നല്‍കിയ പരാതിയില്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് നടപടി.
സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിലെ വനിതാ നേതാക്കളെക്കുറിച്ച് സിമി റോസ് ബെല്‍ മോശം പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും സിമി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
Story Highlights : simi rose bell john expel from congress party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here