Advertisement

അര്‍ജുന്‍റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയില്‍ പ്രവേശിക്കും; സഹകരണ ബാങ്കിൽ ക്ലര്‍ക്കായാണ് നിയമനം

September 2, 2024
1 minute Read

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കിൽ ക്ലര്‍ക്കായാണ് നിയമനം. വീടിന്‍റെ അത്താണിയായിരുന്ന അര്‍ജുന്‍റെ അപകടം കുടുംബത്തിന് തീരാനഷ്ടമാണ്. ഇത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കിയത്.

സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കി പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി വി എൻ വാസവൻ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അര്‍ജുനെ കണ്ടെത്താനാകാത്തിന്‍റെ സങ്കടകത്തിലാണ് ഇപ്പോഴും കുടുംബം. ഒന്നരമാസം മുന്‍പുണ്ടായ അപ്രതീക്ഷിത മണ്ണിടിച്ചിലിലാണ് ഗംഗാവലി പുഴയ്ക്ക് സമീപത്ത് വച്ച് അര്‍ജുന്‍റെ ലോറി അപകടത്തില്‍ പെടുന്നത്. അന്നു മുതല്‍ പല വിധേയനെയും തിരച്ചില്‍ നടന്നു. എന്നാല്‍ കണ്ടെത്താനായില്ല. വരു ദിവസങ്ങളില്‍ ഡ്രഡ്ജര്‍ എത്തിച്ചുകൊണ്ടുള്ള തിരച്ചിലിനായി കാത്തിരിക്കുകയാണ് കുടുംബം.

Story Highlights : Driver Arjun’s wife gets job in Cooperative bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top