സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കും

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാവാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇന്ന് മഴ കനത്തേക്കും. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പാണ്. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്‌ന ചുഴലിക്കാറ്റ് അകന്നു പോകുന്നുവെന്നാണ് റിപ്പോർട്ട്. ഈ ചുഴലിക്കാറ്റ് രാവിലെയോടെ തീവ്ര ന്യുനമർദമായി ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നു.
തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തീസ്ഗഡിനും മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീനഫലമായി വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യുമെന്നാണ് കരുതുന്നത്. കേരള-കർണാടക തീരങ്ങളിൽ നിലനിൽക്കുന്ന മത്സ്യബന്ധന വിലക്ക് തുടരുന്നു.
Story Highlights : Rain will continue for two days in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here