Advertisement

‘പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ല; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും’; മന്ത്രി മുഹമ്മദ് റിയാസ്

September 3, 2024
2 minutes Read
Muhammad Riyas

പി വി അന്‍വറിന്റെ ആരോപത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതു പോലെ തെറ്റ് ചെയ്ത ആരെയും സംരക്ഷിച്ചു മുന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് എന്തായിരുന്നു കേരളത്തിലെ പോലീസിന്റെ അവസ്ഥ എന്നുള്ളത് നമുക്കറിയാം. വര്‍ഗീയ കലാപങ്ങള്‍ക്ക് കക്ഷി ചേരുന്നവരായിരുന്നു അന്ന് കേരളത്തിലെ പോലീസ്. അതുപോലെ തന്നെ പല പ്രവര്‍ത്തികളുടെയും ഇടനിലക്കാരായി പോലീസ് പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്നതിനു ശേഷം എല്‍ഡിഎഫിന്റെ നയം നടപ്പിലാക്കി ജനകീയ പോലീസ് സംവിധാനം കൊണ്ടുവരുന്ന നിലപാടുണ്ടായി. ആ നിലപാടുമായി മുന്നോട്ട് പോകുമ്പോള്‍ പലഘട്ടങ്ങളിലും പൊതു അംഗീകാരം കേരള പോലീസിന് ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കില്‍ അതില്‍ കര്‍ശന നിലപാടുമായി മുന്നോട്ട് പോകും – മുഹമ്മദ് റിയാസ് വിശദമാക്കി.

Read Also: ‘സോളാര്‍ അന്വേഷണം അട്ടിമറിച്ചു’; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

അതേസമയം, എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂര്‍ നീണ്ട ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാര്‍ത്താ കുറിപ്പിറക്കിയത്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ ഉയര്‍ത്തിയത് ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം , സ്വര്‍ണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.

Story Highlights : Muhammad Riyas about the allegations of PV Anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top