Advertisement

മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ പീഡിപ്പിച്ചു; യോഗ ഗുരു അറസ്റ്റില്‍

September 3, 2024
1 minute Read

താനുമായി മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈന്‍ വഴി യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു പ്രദീപ്.

2021ലും 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു.

തൻ്റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെന്നും 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നതെന്നും യുവതി പറയുന്നു. 2022 ഫെബ്രുവരി 2-ന് 10 ദിവസം അവിടെ താമസിച്ചു. ഈ കാലയളവിൽ അഞ്ചും ആറും തവണ അയാൾ എന്നെ ബലാത്സംഗം ചെയ്തു.

2022 ജൂലൈയിൽ ഞാൻ വീണ്ടും വന്ന് 21 ദിവസം താമസിച്ചു. ആ സമയത്ത് അയാള്‍ എന്നെ രണ്ടോ മൂന്നോ തവണ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അലസിപ്പോയി യുവതിയുടെ പരാതിയില്‍ പറയുന്നു.

Story Highlights : Rape Case Against Yoga Guru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top