‘സിനിമാ സെറ്റുകളിൽ പരിശോധന നടത്തും’; വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി

സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും പി.സതീദേവി പ്രതികരിച്ചു. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.
അതേസമയം ഹേമ കമ്മറ്റി റിപ്പോർട്ട് വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്‌ജി അടങ്ങുന്ന ബെഞ്ച് കേസുകൾ പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ വനിതാ ജഡ‍്ജിയുൾപ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. സജിമോൻ പാറയിലിന്‍റെ ഹർജിയും ഇനി ഈ ബെഞ്ചായിരിക്കും പരിഗണിക്കുക . വിഷയത്തിന്‍റെ ഗൗരവം കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
Story Highlights : ‘Film site will be inspected’, P. Sathidevi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here