6,000 ബിരുദാനന്തര ബിരുദധാരികള്‍, 40,000 ബിരുദധാരികള്‍ ഹരിയാനയില്‍ സ്വീപ്പര്‍ ജോലിക്കായി അപേക്ഷ പ്രവാഹം
ഹരിയാനയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ സ്വീപ്പര്‍ തസ്തികയില്‍ ജോലിക്കായി അപേക്ഷിച്ചത് ഉന്നത വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് വ്യക്തികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍. 6,000 ബിരുദാനന്തര ബിരുദധാരികളും 40,000 ബിരുദധാരികളും ഈ പോസ്റ്റിലേക്ക് അപേക്ഷയയച്ചു. 12ാം ക്ലാസ് വരെ പഠിച്ച 1.2 ലക്ഷം ഉദ്യോഗാര്‍ത്ഥികളും അപേക്ഷിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍, വിവിധ ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ ഓഫീസ് വൃത്തിയാക്കുന്ന ചുമതലയുള്ള കരാര്‍ ജോലിക്കാണ് അഭ്യസ്ഥവിദ്യരായ ആളുകളുടെ അപേക്ഷാ പ്രളയം.
പ്രതിമാസം 15000 രൂപയാണ് ഈ തസ്തികയില്‍ ജോലി ലഭിക്കുന്നവര്‍ക്ക് ശമ്പളം. തൊഴില്‍ വിപണിയിലെ പ്രതിസന്ധികളും കരാര്‍ ജോലികളിലെ വേതനവും സുതാര്യതയും സംബന്ധിച്ച ആശങ്കകളുമാണ് ഈ ഉദാഹരണം ചൂണ്ടിക്കാട്ടുന്നതെന്ന് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ജോലിയുടെ സ്ഥിരത ആഗ്രഹിച്ചാണ് ചില ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചത്.
Read Also: ഇന്ത്യയിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം ഇരട്ടിയായി
വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ജോലിക്കപേക്ഷിച്ചിട്ടുണ്ട്. സംഭവം വിവാദമായിതോടെ പ്രതിപക്ഷ കക്ഷികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഹരിയാന കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയായ ഹരിയാന കൗശല്‍ റോസ്ഗര്‍ നിഗം ലിമിറ്റഡ് (എച്ച്‌കെആര്‍എന്‍) വഴിയാണ് നിയമനം നടത്തുന്നത്. സുതാര്യതയില്ലായ്മ, മതിയായ പ്രതിഫലം നല്‍കാതിരിക്കല്‍, ജോലിയിലെ അരക്ഷിതാവസ്ഥ, വിവിധ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന്റെ അഭാവം തുടങ്ങിയ കാരണങ്ങളാല്‍ എച്ച്‌കെആര്‍എന്നിനെതിരെയും വിമര്‍ശനമുയരുന്നുണ്.
Story Highlights : 6,000 Post Graduates Among Applicants for Position of Sweeper in Haryana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here