ഇത് അയൽനാട്ടിലെ ‘പ്രിയങ്കചോപ്ര’; വൈറലായി ഫോട്ടോഷൂട്ട്
ബോളിവുഡിലെ എക്കാലത്തെയും ഗ്ലാമർ താരമാണ് പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജൊനാസിനൊപ്പം ലോസ് ആഞ്ജലിസിലാണ് താരം ഇപ്പോൾ. എന്നാൽ കഴിഞ്ഞ കുറച്ചധികം ദിവസമായി പ്രിയങ്കയോട് സാമ്യം തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ആരും പറയും ഇത് സാക്ഷാൽ പ്രിയങ്ക ചോപ്ര തന്നെയാണെന്ന്. എന്നാൽ കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഇത് പ്രിയങ്ക അല്ലെന്നും പാക് നടി സോന്യ ഹുസൈൻ ആണെന്നും അറിയുന്നത്.
താരത്തെ പെട്ടെന്നു കണ്ടാല്‍ ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറിയ നമ്മുടെ സ്വന്തം പ്രിയങ്ക ചോപ്രയെ പോലുണ്ടെന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം. അടുത്തിടെ സോണിയ തന്റെ ഫോട്ടോഷൂട്ടിലെ കുറച്ച് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയി ഏറ്റെടുത്തിരിക്കുന്നത്.
Read Also:ദീപിക പദുകോൺ അമ്മയായി; ജൂനിയർ ദീപ്-വീറിനെ സ്വാഗതം ചെയ്ത് കുടുംബം
സോന്യ ഹുസൈൻ വെള്ളയും കറുപ്പും നിറത്തിലുള്ള പോൾക്ക ഡോട്ടുള്ള ടോപ്പും കറുത്ത പാവാടയും ധരിച്ചുള്ള ഫോട്ടോയാണ് ആദ്യം പങ്കുവെച്ചത്. ‘Whispers of demure reflection’ എന്ന തലക്കെട്ടോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. പ്രിയങ്കയുടെ ഒരു സമാനമായ വേര്‍ഷന്‍ എന്നും പ്രിയങ്കാചോപ്രയാകാൻ ശ്രമിക്കുകയാണോ എന്നുമായിരുന്നു ചിത്രത്തിന് താഴെ വന്ന കമ്മന്റുകൾ.
2011 ലെ ടെലിവിഷൻ പരമ്പരയായ ദരീചയിലെ ഒരു സഹകഥാപാത്രത്തിലൂടെയാണ് സോന്യ തൻ്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. പിന്നീട് നിരവധി ഹിറ്റ് പരമ്പരകളിൽ അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2022 ലെ പാകിസ്താനി കോമഡി ഡ്രാമ ചിത്രമായ ടിച്ച് ബട്ടണിലും താരം അഭിനയിച്ചിട്ടുണ്ട്.
Story Highlights : ‘Priyanka Chopra’ in the neighboring country; The photoshoot went viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here