Advertisement

പൊലീസ് ഉദ്യോഗസ്ഥർക്ക് ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പരമാവധി അവസരം നൽകണം; ഡിജിപിയുടെ സർക്കുലർ

September 10, 2024
2 minutes Read

എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഓണാഘോഷം ഉറപ്പാക്കി സംസ്ഥാന പൊലീസ് മേധാവി. ഡി.ജി.പിയുടെ പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥർക്കും ആഘോഷത്തിന് അവസരം നൽകണമെന്നാണ് ഉത്തരവ്. എല്ലാ പൊലീസ് ഉദ്യോ​ഗസ്ഥർക്കും കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പരമാവധി അവസരം നൽകണമെന്നുമാണ് നിർദ്ദേശം.

ഇതിനായി യൂണിറ്റ് ചീഫുമാർ ഡ്യൂട്ടി ക്രമീകരിക്കണമെന്നും ഉത്തരവിൽ നിർദേശം നൽകി. നേരത്തെ ഓണത്തിനു പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി. അജിത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സെപ്റ്റംബർ 14 മുതൽ 18 വരെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവ്. ജില്ലയിലെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ എണ്ണം പരിമിതമായതിനെ തുടർന്നാണ് ഇത്തരിത്തിൽ നിർദേശം നൽ‌കുന്നതെന്ന് എസ്പി ഉത്തരവിൽ വിശദീകരിച്ചിരുന്നു.

Story Highlights : DGP with order to ensure Onam celebration for all police officers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top