‘മൈക്കിൻ്റെ ആളൊന്ന് വരണം’, വീണ്ടും മൈക്ക് പ്രശ്നം, ഓപ്പറേറ്റരെ സ്റ്റേജിലേക്ക് വിളിച്ച് മുഖ്യമന്ത്രി; ശേഷം പ്രസംഗം തുടർന്നു

ഇ കെ നായനാർ സ്മാരക ദിനത്തിൽ കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ വേദിയിൽ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്നം. പ്രസംഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു.
സിപിഐഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം. സിപിഐഎം നിർമിച്ച 11വീടുകളുടെ താക്കോൽദാനം എന്നിവ കൈമാറുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിക്ക് വീണ്ടും മൈക്കിന് പ്രശ്നമുണ്ടായത്. ഉടൻ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
ഇപ്പോൾ കേരളത്തിൽ വലിയ പ്രചാരണം നടത്തുന്നത് സിപിഐഎം – ആർഎസ്എസ് ബന്ധമാരോപിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഐഎമ്മിന് ഉണ്ടായിട്ടില്ല.
ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഐഎം. ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights : Pinarayi Vijayan Mike Complaint Stage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here