Advertisement

ഞെട്ടിക്കുന്ന കണക്കുകൾ, ലഹരിക്കേസിൽ ഖത്തറിലെ ജയിലുകളിൽ കഴിയുന്നത് 100ലേറെ ഇന്ത്യക്കാർ,12 സ്ത്രീകൾ

September 11, 2024
Google News 2 minutes Read

പന്ത്രണ്ട് സ്ത്രീകൾ ഉൾപെടെ നൂറിലധികം ഇന്ത്യക്കാർ ഖത്തറിലെ വിവിധ ജയിലുകളിൽ തടവ് ശിക്ഷ അനുഭവിക്കുന്നതായി ഇന്ത്യൻ അംബാസിഡർ വിപുൽ വെളിപ്പെടുത്തി.എംബസിയും അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫും ചേർന്ന് ദിവസം ദോഹയിൽ സംഘടിപ്പിച്ച ബോധവൽകരണ സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അറിവില്ലായ്മ മൂലവും ചതിയില്‍പ്പെട്ടുമാണ് പലരും അഴിക്കുള്ളിലായതെങ്കിലും എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലയിൽ ലഹരിക്കടത്തുകാരായവരും നിരവധിയാണ്.നിലവില്‍ നൂറിലേറെ ഇന്ത്യക്കാർ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഖത്തറില്‍ ജയിലിലുണ്ട്. ഇതില്‍12 പേർ സ്ത്രീകളാണെന്നും അംബാസഡർ വിപുല്‍ പറഞ്ഞു.ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകളും ആയുർവ്വേദ മരുന്നുകളും കൊണ്ടുവരുന്നവരും നിയമ നടപടി നേരിടേണ്ടിവരുന്നുണ്ടെന്നും അംബാസിഡർ പറഞ്ഞു.

അതേസമയം ഖത്തറില്‍ നിരോധനമുള്ള മരുന്നുകളുടെ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ ഇതേ കുറിച്ച്‌ ധാരണയുണ്ടാക്കാൻ ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇഷ് സിംഗാള്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എംബസി അപെക്‌സ് ബോഡി നേതാക്കള്‍, കമ്യൂണിറ്റി നേതാക്കള്‍ തുടങ്ങിയവർ പങ്കെടുത്തു. ഓണ്‍ലൈൻ വഴി നാട്ടില്‍ നിന്നുള്ള മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും സെമിനാറില്‍ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിരുന്നു.

Story Highlights : More than 100 Indians in Qatar’s jails in drug cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here