Advertisement

കെ.എം.സി.സി ഫുട്‌ബോള്‍: കിരീട ജേതാക്കളായ ബദര്‍ എഫ്‌സിക്ക് ഡിഫ സ്വീകരണം നല്‍കി

September 12, 2024
Google News 2 minutes Read
DIFA welcomes badr fc KMCC football Dammam

റിയാദില്‍ സമാപിച്ച എന്‍ഞ്ചിനീയര്‍ സി ഹാശിം സാഹിബ് മെമ്മോറിയല്‍ സൗദി നാഷണല്‍ കെ.എം.സി.സി ടൂര്‍ണമെന്റില്‍ കിരീട ജേതാക്കളായ ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) ഉജ്ജ്വല സ്വീകരണം നല്‍കി. സൗദിയുടെ വിവിധ പ്രവിശ്യകളിലായി സംഘടിപ്പിച്ച കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള ടൂര്‍ണ്ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ജിദ്ദയിലെ സബീന്‍ എഫ് സി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ബദര്‍ എഫ് സി കിരീടം ചൂടിയത്. ദമാമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആന്ഡൂസ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ അധ്യക്ഷനായിരുന്നു. (DIFA welcomes badr fc KMCC football Dammam)

സൗദി കിഴക്കന്‍ പ്രവിശ്യയുടെ കാല്‍പന്ത് കളിയുടെ പേരും പെരുമയുമാണ് കിരീട നേട്ടത്തിലൂടെ ബദര്‍ എഫ് സിക്കും ദമാമിലെ കാല്‍പന്ത് പ്രേമികള്‍ക്കും ലഭിച്ചിരിക്കുന്നതെന്ന് സ്വീകരണം പരിപാടി അഭിപ്രായപ്പെട്ടു. പ്രവാസി കാല്‍പന്ത് മൈതാനത്ത് നാലു പതിറ്റാണ്ടിന്റെ മികവാര്‍ന്ന ഇന്നലകള്‍ രചിച്ച ദമാമിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കെ.എം.സി.സി സൗദി നാഷണല്‍ കിരീടം ചരിത്ര നേട്ടമാണെന്നും പരിപാടിയില്‍ ആശംസകള്‍ നേര്‍ന്നവര്‍ പറഞ്ഞു. മികച്ച പ്രകടനം കാഴ്ച്ച വെച്ച് സെമി വരെ പൊരുതി കളിച്ച ദമാം ഖാലിദിയ എസ്.സിയേയും പരിപാടിയില്‍ അഭിനന്ദിച്ചു.

Read Also: ‘ഉറ്റ സുഹൃത്തിനെ നഷ്ടമായി, എന്നെ നന്നായറിഞ്ഞയാള്‍’; യെച്ചൂരിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

മുജീബ് കളത്തില്‍, സകീര്‍ വള്ളക്കടവ്, സഹീര്‍ മജ്ദാല്‍, ലിയാക്കത്ത് കരങ്ങാടന്‍, റസാക് ഓമാനൂര്‍, ജൗഹര്‍ കുനിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബദര്‍ എഫ് സിക്ക് വേണ്ടി ജേഴ്‌സിയണിഞ്ഞ മുഴുവന്‍ ടീമംങ്ങള്‍ക്കും ക്ലബ് മാനേജ്‌മെന്റിനും വേദിയില്‍ വെച്ച് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. ദമാമിലെ പ്രവാസി കാല്‍ പന്ത് പ്രേമികളും ഡിഫയും നല്‍കിയ സഹകരണത്തിനും ബദര്‍ ക്ലബ് മാനേജ്‌മെന്റിന് വേണ്ടി മുജീബ് പാറമ്മല്‍ നന്ദി പറഞ്ഞു. സമാപനം കുറിച്ച ഡിഫ സൂപ്പര്‍ കപ്പിന്റെ അവലോകനത്തിന് റഫീക് കൂട്ടിലങ്ങാടി നേത്യത്വം നല്‍കി. ഡിഫ ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയില്‍, ഫസല്‍ ജിഫ്രി, ടെക്‌നിക്കല്‍ കമ്മറ്റിയംഗങ്ങളായ ഫവാസ് കലിക്കറ്റ്, അന്‍ഷാദ് തൃശൂര്‍ , നസീബ് വാഴക്കാട് എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി. ജന: സെക്രട്ടറി റഷീദ് മാളിയേക്കല്‍ സാഗതവും ട്രഷറര്‍ ജുനൈദ് നിലേശ്വരം നന്ദിയും പറഞ്ഞു.

Story Highlights : DIFA welcomes badr fc KMCC football Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here