Advertisement

മധുരയിലെ ലേഡീസ് ഹോസ്റ്റലിൽ തീപിടുത്തം; രണ്ട് മരണം

September 12, 2024
2 minutes Read
fire

തമിഴ്നാട്ടിലെ മധുരയില്‍ വനിതാ ഹോസ്റ്റലിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. തമിഴ്നാട് സ്വദേശികളായ പരിമള, ശരണ്യ എന്നിവരാണ് മരിച്ചത്. ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീക്കെടുത്തി.

Read Also: സുഭദ്രയുടെ കൊലപാതകം: കൊന്നയുടൻ തന്നെ കുഴിച്ചു മൂടി; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Story Highlights : Fire breaks out at ladies hostel in Madurai; Two people died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top