Advertisement

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

September 13, 2024
2 minutes Read
attapadi

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു.

Read Also: സുഭദ്ര കൊലക്കേസ്; കർണാടകയിൽ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു

അതേസമയം, മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ കോട്ടത്തറ ആശുപത്രിയുടെ മുന്‍പില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

Story Highlights : Another infant death in Attapadi; Relatives protest in front of the hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top