Advertisement

സ്വന്തമായി വീട് വേണം, അയോധ്യ രാംലല്ലയ്ക്ക് മുന്നിൽ പ്രതീകാത്മക വീടുകൾ പണിത് ഭക്തരുടെ പ്രാർത്ഥന

September 13, 2024
Google News 1 minute Read

അയോധ്യ രാംലല്ലയ്ക്ക് മുന്നിൽ പ്രതീകാത്മക വീടുകൾ പണിത് ഭക്തരുടെ പ്രാർത്ഥന. ദേശീയ മാധ്യമമായ ANI യാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. രാം ലല്ലയെ ദർശിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയിൽ എത്തുന്നത്. ഇപ്പോഴിതാ അയോദ്ധ്യയിൽ വീടിന്റെ പ്രതിരൂപങ്ങൾ നിർമ്മിക്കുന്ന ഭക്തരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ക്ഷേത്രപരിസരത്ത് തന്നെ കിടക്കുന്ന ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചാണ് പ്രതീകാത്മകമായ വീട് നിർമ്മിക്കുന്നത്. ഇത്തരത്തിൽ ക്ഷേത്രപരിസരത്ത് പ്രതീകാത്മകമായ വീട് പണിത് ഭഗവാനോട് പ്രാർത്ഥിച്ചാൽ തങ്ങളുടെ ആഗ്രഹം ഭഗവാൻ നിറവേറ്റുമെന്നും ഭക്തർ വിശ്വസിക്കുന്നു.- അയോധ്യ പണ്ഡിറ്റ് വിഷ്ണു ദാസ് ANIയോട് പറഞ്ഞു.

രാം ലല്ലയുടെ അനുഗ്രഹം എന്നും തങ്ങളുടെ വീട്ടിൽ ഉണ്ടാകാനും , തങ്ങൾക്ക് വീട് നിർമ്മിക്കാനാണ് ഇതെന്നും ഭക്തർ പറയുന്നു. ക്ഷേത്രപരിസരത്ത് പ്രതീകാത്മക വീടുകൾ പണിയുന്ന പാരമ്പര്യം വളരെ പഴക്കമുള്ളതാണ്. ആളുകൾ വന്ന് ഈ രീതിയിൽ പ്രതീകാത്മകമായ വീട് നിർമ്മിക്കുന്നുവെന്നും നാളുകൾക്ക് ശേഷം സ്വന്തമായി വീട് വച്ച ശേഷം ഭഗവാന് നന്ദി അർപ്പിക്കാൻ എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : ayodhya devotees build symbolic houses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here