ഡല്‍ഹി- കൊച്ചി എയര്‍ ഇന്ത്യ വിമാനം പുറപ്പെടുന്നത് വൈകുന്നു; പത്ത് മണിക്കൂറോളം വൈകിയതിന്റെ കാരണം പോലും പറയുന്നില്ലെന്ന് യാത്രക്കാര്‍
ഡല്‍ഹി – കൊച്ചി എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്നലെ രാത്രി 8:55ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. വിമാനം വൈകുന്നതിന് കൃത്യമായ കാരണം അധികൃതര്‍ പറയുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നത്. ഓണത്തിന് നാട്ടിലേക്ക് എത്തേണ്ട യാത്രക്കാരടക്കം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയണ്. 10 മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. (delhi-kochi flight late for 10 hours Air India flight)
ഓണക്കാലത്ത് വന്‍ തുകയ്ക്ക് ടിക്കറ്റുറപ്പാക്കിയ യാത്രക്കാരുള്‍പ്പെടെയാണ് വലഞ്ഞിരിക്കുന്നത്. രാത്രി 1 മണിയ്ക്ക് വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരെ ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് പുലര്‍ച്ചെ ആറ് മണിയ്ക്ക് പുറപ്പെടുമെന്നാക്കി. എന്നാല്‍ ആറ് മണിക്കും വിമാനം പുറപ്പെട്ടിട്ടില്ല. എന്താണ് വൈകുന്നതെന്ന കാര്യം വിശദീകരിക്കാന്‍ തയാറാകാതിരിക്കുക കൂടി ചെയ്തതോടെ യാത്രക്കാരുടെ ക്ഷമയും നശിച്ചു. യാത്രക്കാര്‍ ഇപ്പോഴും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയാണ്.
Story Highlights : delhi-kochi flight late for 10 hours Air India flight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here