അർബുദ ബാധിതയായ എട്ടു വയസുകാരിയുടെ ചികിത്സ വെല്ലൂരിലേക്ക് മാറ്റും; സഹായവുമായി സുരേഷ് ഗോപി
അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിക്ക് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരഭിയുടെ ചികിത്സക്ക് വിദഗ്ധ ഡോക്ടേഴ്സിന്റെ സഹായം സുരേഷ് ഗോപി ഉറപ്പ് നൽകിയിരിക്കുകയാണ്. പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന്റെ ദുരിതത്തിന്റെ ട്വന്റിഫോർ വാർത്തയെ തുടർന്നാണ് സുരേഷ് ഗോപിയുടെ ഇടപെടൽ.
കുട്ടിയുടെ ചികിത്സ വെല്ലൂരിലേക്ക് മാറ്റും. അവിടുത്തെ ഡോക്ടറുമായി സംരിച്ചിട്ടുണ്ട് എന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. ജപ്തി ഭീഷണി നേരിട്ട വീടിന്റെ പ്രമാണം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ട് തിരിച്ച് എടുത്ത് നൽകി. പൂർണ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. പെരുമ്പളം പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആരഭിയും കുടുംബവും കഴിയുന്നത്. ആരഭിക്ക് സംസാരിക്കാനും കഴിയില്ല. ചികിത്സയും, ദൈനംദിന ചിലവിനുമായി സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കുടുംബം നേരിടുന്നത്.
അർബുദ ബാധിയായ അമ്മ 2017 ൽ മരിച്ചു. അമ്മയുടെ രോഗം ഈ കുരുന്നിനെയും പിടികൂടിയപ്പോൾ ചേർത്ത് പിടിക്കാൻ മുത്തച്ഛനും, അമ്മുമ്മയും, ചേച്ചിയുമുണ്ട്. ആരഭിയുടെ അമ്മുമ്മയും അർബുദ ബാധിതയാണ്. കൊച്ചു മകളെ ഈ രോഗത്തിന് വിട്ട് കൊടുക്കാതിരിക്കാനുള്ള പോരാട്ടത്തിലാണ് അവർ. ആറാം ക്ലാസുകാരിയായ സഹോദരി ആരാധ്യക്കും അത് മാത്രമാണ് ആവശ്യം.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് 65 ലക്ഷം രൂപ വേണം. ദാതാക്കളെ ലഭിച്ചാൽ തുക കുറയും. എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സ നടത്തി വരുന്നത്. മത്സ്യ ബന്ധന തൊഴിലിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാൻ ആകില്ല. വിവിധ സഹായങ്ങളുടെ രൂപത്തിൽ പെരുമ്പളം നിവാസികൾ ഒന്നാകെ ഈ കുടുമ്പത്തെ ചേർത്തുപിടിക്കുന്നുണ്ട്.
Story Highlights : Suresh Gopi with help for 8-year-old Aarabhi who was suffering from cancer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here