Advertisement

‘വെറും പിആര്‍ സ്റ്റണ്ട്, ഇമേജ് തിരിച്ചു പിടിക്കാനുള്ള നീക്കം’; കെജ്‌രിവാളിന്റെ രാജിയില്‍ പ്രതികരണവുമായി ബിജെപി

September 15, 2024
2 minutes Read
bjp

കെജ്‌രിവാളിന്റെ രാജിയെ പിആര്‍ സ്റ്റണ്ടെന്ന് വിശേഷിപ്പിച്ച് ബിജെപി. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ സത്യസന്ധനായ നേതാവിന്റേതല്ലെന്ന് കെജ്‌രിവാള്‍ മനസ്സിലാക്കിയെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു.

ഇത് അരവിന്ദ് കെജ്‌രിവാളിന്റെ പിആര്‍ സ്റ്റണ്ടാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ സത്യസന്ധനായ നേതാവിന്റേതല്ലെന്നും മറിച്ച് അഴിമതിക്കാരന്‍ എന്നതാണെന്നും അദ്ദേഹത്തിന് മനസിലായി. ആം ആദ്മി പാര്‍ട്ടി അഴിമതി പാര്‍ട്ടിയായിട്ടാണ് ഇന്ന് രാജ്യമെങ്ങും അറിയപ്പെടുന്നത് – ഭണ്ഡാരി പറഞ്ഞു.

Read Also: ‘അഗ്നിപരീക്ഷക്ക് തയ്യാര്‍’; മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

പിആര്‍ സ്റ്റണ്ട് നടത്തി അദ്ദേഹത്തിന് തന്റെ ഇമേജ് തിരിച്ചു പിടിക്കണമെന്നും സോണിയ ഗാന്ധിയുടെ മാതൃക പിന്തുടരാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്‍മോഹന്‍ സിങ്ങിനെ ഡമ്മി പ്രധാനമന്ത്രിയാക്കി പിന്നില്‍ നിന്ന് ഭരിച്ചത് സോണിയ ഗാന്ധിയാണ്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ആം ആദ്മി പാര്‍ട്ടി ജയിക്കില്ലെന്നും ജനങ്ങള്‍ അവരുടെ പേരില്‍ വോട്ട് കൊടുക്കില്ലെന്നും അവര്‍ക്ക് മനസിലായെന്നും അതുകൊണ്ട് അവര്‍ക്കൊരു വേട്ടമൃഗത്തെ വേണമെന്നും ഭണ്ഡാരി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രാജി രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നും ഇന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രതികരണം. അഗ്നിപരീക്ഷക്ക് തയ്യാറെന്നും ജനവിധിയോടെ തിരിച്ചു വരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജനങ്ങള്‍ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : ‘PR stunt’: BJP’s first reaction to Arvind Kejriwal’s resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top