Advertisement

‘ഷിയാസിനെ വിരട്ടാൻ അൻവർ ആയിട്ടില്ല, വിരട്ടൽ മുഖ്യമന്ത്രിയോട് മതി’; മുഹമ്മദ് ഷിയാസ്

September 16, 2024
Google News 1 minute Read

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. അൻവർ വീണ്ടും വ്യക്തി അധിക്ഷേപം നടത്തുകയാണ്, നാവിന് എല്ലില്ലാത്ത വ്യക്തിയാണെന്നും ഷിയാസ് ആരോപിച്ചു. അൻവർ ഒരുപാട് കേസുകളിലെ പ്രതി ആണ്. താൻ ക്വാട്ടേഷൻ സംഘാംഗം എന്ന ആരോപണം ബാലിശമാണ്. സ്വന്തം പാർട്ടി പോലും ആരോപണങ്ങൾ പരിഗണിക്കുന്നല്ലെങ്കിൽ ആ പാർട്ടിയിൽ നിന്ന് ഇറങ്ങണം.

അൻവറിന്‍റെ വിരട്ടൽ കോൺഗ്രസിനോട് വേണ്ട, മുഖ്യമന്ത്രിയോട് മതി. കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആരോപണം ഉണ്ടെങ്കിൽ അൻവർ തെളിവ് ഹാജരാകട്ടെ. തെളിവ് ഉണ്ടെകിൽ മറുപടി നൽകാം. ദുരാരോപണം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. സന്ദേശം സിനിമയിലെ കുമാരപിള്ള സഖാവിന്‍റെ സിന്‍ഡ്രോം ആണ് ഇപ്പോള്‍ അന്‍വറിനെ ബാധിച്ചിരിക്കുന്നത്.

നാട്ടിലെ നല്ലവരായ ആളുകളെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന സിനിമയിലെ കുമാരപിള്ള സഖാവിന്‍റെ രീതിയാണ് അൻവര്‍ ഇപ്പോള്‍ തുടരുന്നത്. പി വി അൻവർ കുരയ്ക്കുകയെ ഉള്ളു കടിക്കില്ല. ഷിയാസിനെ വിരട്ടാൻ അൻവർ ആളായിട്ടില്ല. വനിത പ്രവർത്തകയുടെ പരാതിയിൽ കെപിസിസി അന്വേഷണം നടത്തുന്നുണ്ട്. വേണമെങ്കിൽ പൊലീസിൽ പരാതി നൽകാം. കോൺഗ്രസ്‌ സഹായം നൽകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Story Highlights : Muhammad shiyas against pv anvar mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here