സൈബർ സെല്ലിൽ പരാതി നൽകും; ‘ARM’ വ്യാജ പതിപ്പിൽ പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

ഓണച്ചിത്രമായി തിയറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (ARM ) വ്യാജ പതിപ്പ് കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വ്യാജപതിപ്പ് ഇറങ്ങിയതിൽ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ട്വന്റി ഫോറിനോട് പറഞ്ഞു . വ്യാജപതിപ്പ് ഇറങ്ങിയത് തീയറ്ററിൻ്റെ അറിവോടുകൂടിയാണെങ്കിൽ, അത്തരം തിയേറ്ററുകൾ ഇനി സിനിമകൾ നൽകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്നര വർഷത്തെ പലരുടെയും പരിശ്രമത്തിനെയും സ്വപ്നത്തിനെയും അധ്വാനത്തെയും ഒന്നുമല്ലാതെയാക്കുന്ന കാഴ്ചയാണ് ഇതെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പ്രതികരിച്ചു.
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ , 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്. മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ.
ഈ നേരവും കടന്നു പോവും
കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ്.
Nb : കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!! ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, വ്യാജപതിപ്പിറങ്ങുന്നതിനെതിരെയാണ് സംഘടനകൾ കരുത്ത് കാണിക്കേണ്ടതെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ് പറഞ്ഞു. സിനിമകൾ തിയേറ്ററിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ വ്യാജപതിപ്പ് ഇറങ്ങുന്നത് ആശങ്കയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് ട്വസ്റ്റി ഫോറിനോട് വ്യക്തമാക്കി.
ജിതിൻ ലാൽ സംവിധാനം ചെയ്ത് സെപ്റ്റംബർ 12 ന് പുറത്തിറങ്ങിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. പുറത്തിറങ്ങി 5 ദിവസം കൊണ്ട് 50 കോടി കളക്ഷനിലേക്ക് അടുക്കുന്ന അവസരത്തിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പിനെ കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ ചിത്രം കൂടിയയാരുന്നു ARM. ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ ഉയരുന്നത്.
Story Highlights : A complaint will be filed in the Cyber Cell; Listin Stephen in response to ‘ARM’ fake version
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here