Advertisement

‘കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം മാധ്യമങ്ങള്‍ കള്ളക്കഥ പ്രസിദ്ധീകരിക്കുന്നു’; തുറന്നടിച്ച് ടി പി രാമകൃഷ്ണന്‍

September 17, 2024
Google News 2 minutes Read
T P Ramakrishnan against Medias Mundakkai disaster

അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വാര്‍ത്ത വന്ന ഉടനെ ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവന്നു. എന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് ഇത്. മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നാടിനെ സ്‌നേഹിക്കുന്നവര്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. (T P Ramakrishnan against Medias Mundakkai disaster)

എല്‍.ഡി.എഫിനേയും, അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്ന് ടി പി രാമകൃഷ്ണന്‍ വിമര്‍ശിച്ചു. അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയാണെന്ന് കള്ളക്കഥ പ്രചരിപ്പിക്കുകയാണ് ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്തിരിക്കുന്നത്. വാര്‍ത്ത വന്ന ഉടനെ ഇത് സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുവരികയും ചെയ്തു. എന്നിട്ടും പത്ര-മാധ്യമങ്ങള്‍ ഈ കള്ളക്കഥയ്ക്ക് പ്രാധാന്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്ന നിലയുമുണ്ടായി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണ് ഇത്. വയനാട് മുണ്ടകൈ ദുരിതബാധിതര്‍ക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധമായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍; ആശംസകള്‍ അറിയിച്ച് രാഹുല്‍ ഗാന്ധിയും

എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളെ തമസ്‌ക്കരിക്കുക മാത്രമല്ല കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതിനാണ് മാധ്യമങ്ങള്‍ പരിശ്രമിക്കുന്നതെന്ന് ടി പി രാമകൃഷ്ണന്‍ തുറന്നടിച്ചു. കേരളത്തിന്റെ പൊതുവായ താല്‍പര്യങ്ങള്‍ക്കെതിരായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം നാടിനെ സ്നേഹിക്കുന്നവര്‍ ഉയര്‍ത്തേണ്ടതുണ്ടെന്നും ടി.പി രാമകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights : T P Ramakrishnan against Medias Mundakkai disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here