നഷ്ടപ്പെട്ടതിന് പകരമായി ചൂരല്‍മല സ്വദേശി വാസുവിന് പുതിയ പെട്ടി ഓട്ടോറിക്ഷ നല്‍കി ട്വന്റിഫോര്‍

1. വാസു, ചൂരല്‍മല
ചൂരല്‍മല സ്വദേശി
About
ഉപജീവനത്തിനായി ആക്രികച്ചവടം നടത്തുന്നു.
Life Story
മുണ്ടക്കൈ- ചൂരല്‍മല പ്രദേശത്തെ എല്ലാവരേയും പോലെ ഉരുള്‍പൊട്ടല്‍ വാസുവിന്റെ ജീവിത്തേയും കീഴ്‌മേല്‍ മറിച്ചു. ആക്രികച്ചവടം നടത്തി കഷ്ടപ്പെട്ട് കുടുംബം നോക്കിയിരുന്ന വാസുവിന്റെ ഏക ആശ്രയമായിരുന്ന പെട്ടി ഓട്ടോറിക്ഷ ദുരന്തത്തില്‍ തകര്‍ന്നു. ജീവിതമാകെ വഴിമുട്ടിയ സ്ഥിതിയിലായി.
AID Committee Note
കുടുംബത്തോടൊപ്പം ജീവിതം വീണ്ടും തിരികെ പിടിച്ച് അതിജീവിക്കാനുള്ള വാസുവിന്റെ പരിശ്രമങ്ങള്‍ക്കൊപ്പം ട്വന്റിഫോറും ചേര്‍ന്നു. തകര്‍ന്ന ഓട്ടോറിക്ഷയ്ക്ക് പകരമായി ഒരു പുതിയ പെട്ടിഓട്ടോറിക്ഷ നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിള്‍ സൊസൈറ്റിയും ട്വന്റിഫോര്‍ കണക്ടും ചേര്‍ന്ന് തീരുമാനിച്ചു.
Expenditure Methode
വാസുവിന്റെ നഷ്ടത്തെക്കുറിച്ച് അറിഞ്ഞ ട്വന്റിഫോര്‍ ന്യൂസ് അമേരിക്കന്‍ പ്രതിനിധി മധു കൊട്ടാരക്കര വാസുവിന് പെട്ടി ഓട്ടോറിക്ഷ സമ്മാനിച്ചു.
ഓണത്തിന് മുന്‍പ് സഹായമെത്തിക്കുമെന്ന വാക്കുപാലിച്ച് ട്വന്റിഫോര്‍ സെപ്തംബര്‍ 10ന് താക്കോല്‍ കൈമാറി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here