ലെബനനിൽ വീണ്ടും സ്ഫോടനം; ഹിസ്ബുല്ലയുടെ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചു, 9 മരണം
ലെബനനില്‍ ഇന്നും സ്ഫോടനം. തലസ്ഥാനമായ ബെയ്റൂത്തിന് സമീപം ഒന്നിലധികം സ്ഫോടനങ്ങളുണ്ടായി. ഹിസ്ബുള്ള ഉപയോഗിക്കുന്ന വോക്കി ഡോക്കികൾ പൊട്ടിത്തെറിച്ച് ഒൻപത് പേരാണ് മരിച്ചത്. പേജറുകൾ പൊട്ടിത്തെറിച്ച് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ ശവസംസ്‌കാര ചടങ്ങിന് സമീപമാണ് ഒരു സ്ഫോടനമുണ്ടായതെന്നാണു വിവരം.
പേജറുകൾ പൊട്ടിത്തെറിച്ച് ഇന്നലെ 12 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ബെയ്റൂത്ത് അടക്കം വിവിധ സ്ഥലങ്ങളിൽ ഒരേസമയമുണ്ടായ സ്ഫോടനങ്ങളിൽ നൂറുകണക്കിനു ഹിസ്ബുല്ല അംഗങ്ങൾ അടക്കം 2,750 പേർക്കു പരുക്കേറ്റിരുന്നു.
അതേസമയം ഇന്നലത്തെ പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നു ഹിസ്‌ബുല്ല വെളിപ്പെടുത്തി. രണ്ടാം ദിവസവും രാജ്യമെങ്ങും സ്ഫോടന പരമ്പര ആവർത്തിച്ചതോടെ ജനങ്ങൾ ഭയചകിതരാണ്. പലയിടത്തും ആളുകൾ പേടി കാരണം മൊബൈൽ ഫോണുകൾ എറിഞ്ഞു കളയുന്നതായാണ് റിപ്പോർട്ടകൾ. മൊബൈൽ ഫോണുകൾക്കു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജറുകൾ.
Story Highlights : 9 Killed In Lebanon Walkie-Talkie Blasts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here