Advertisement

നിപ സമ്പർക്ക പട്ടികയിൽ 267 പേർ; എം പോക്സ് രോഗിയുടെ നില തൃപ്തികരം; ആരോ​ഗ്യമന്ത്രി വീണാ ജോർജ്

September 19, 2024
Google News 2 minutes Read

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 37 പേരുടെ സാമ്പിൾ നെഗറ്റീവായി. എം പോക്സ് രോഗിയുടെ നില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു. 23 പേർ സമ്പർക്ക പട്ടികയിലുണ്ട്. രോഗി വന്ന വിമാനത്തിൽ 43 പേർ സമ്പർക്കത്തിൽ. രോഗി ഇരുന്നതിന് മൂന്ന് നിര പിന്നിലും മുന്നിലുമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് മന്ത്രി അറിയിച്ചു.

ആശങ്കപെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എം പോക്സ് രോഗലക്ഷണങ്ങളുമായി കേരളത്തിൽ വന്ന മൂന്നുപേരുടെ ഫലം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. രോഗി വീട്ടിൽ നിന്ന് പഴങ്ങൾ കഴിച്ചിട്ടുണ്ട്. ശാസ്ത്രീയമായി ഇനി തെളിയിക്കപ്പെടണമെന്ന് മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്.

നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ദ്ദേഹത്തിൻ്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.

Story Highlights : Health Minister Veena George updates on Nipah and M Pox

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here