ജമ്മു കശ്മീരിൽ ബിജെപി അധികാരത്തിലെത്തിയാൽ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

ബിജെപി അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രിനഗറിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രഖ്യാപനം.
പ്രായമായ സ്ത്രീകളുടെ അക്കൗണ്ടിൽ പ്രതിവര്‍ഷം 18,000 രൂപ നിക്ഷേപിക്കും. എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴുലക്ഷം രൂപവരെയുള്ള ചികില്‍സ സൗജന്യമാക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ നല്‍കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങൾ.
രാഹുൽ ഗാന്ധി വിദേശത്ത് ദേവതകളെ അപമാനിച്ചെന്നും സ്നേഹത്തിന്റെ കടയിൽ രാഹുൽ ഗാന്ധി വെറുപ്പ് വിൽക്കുന്നു എന്നും മോദി കുറ്റപ്പെടുത്തി. അനുചേദം 370 തിരികെ കൊണ്ടുവരുമെന്ന പാകിസ്താന്റെ അജണ്ടയാണ് കോൺഗ്രസും എൻസിയും നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും മോദി വിമർശിച്ചു.
അതേസമയം, ഹരിയാനയിലെ മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലിയും, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ് വിലയും വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ദേശീയ അധ്യക്ഷൻ ജെപി നദ്ദ പുറത്തിറക്കി. ഒബിസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ്, ഗ്രാമീണ മേഖലകളിൽ നിന്നുള്ള പെൺകുട്ടികൾക്ക് സ്കൂട്ടി,
എല്ലാ ഗ്രാമങ്ങളിലും ഒളിമ്പിക് നേഴ്സറി തുടങ്ങിയവയാണ് ബിജെപിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.
Story Highlights : If the BJP comes to power in Jammu and Kashmir, it will keep its promise to restore statehood; Prime Minister Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here