Advertisement

ഇറാൻ്റെ പിന്തുണയോടെ ഗൂഢാലോചന: ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കാൻ പദ്ധതിയിട്ട ഇസ്രയേലി പൗരൻ‌ അറസ്റ്റിൽ

September 19, 2024
2 minutes Read

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കാൻ പദ്ധതിയിട്ട ഇസ്രയേലി പൗരൻ‌ അറസ്റ്റിൽ. ഇറാന്റെ പിന്തുണയോടെയായിരുന്നു ​ഗൂഢാലോചന നടത്തിയത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ വധിക്കാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്ന് സുരക്ഷാ സേന അറിയിച്ചു. ഇവരെ വധിക്കാൻ ​ഗൂഢാലോചന നടത്താനായി ഇറാനിൽ രണ്ട് യോ​ഗങ്ങളിൽ ഇയാൾ‌ പങ്കെടുത്തതായി കണ്ടെത്തി.

തുർക്കിയുമായി ബന്ധമുള്ള ‍വ്യവസായിയാണ് പിടിയിലായിരിക്കുന്നത്. ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ ഷിൻ ബെത്തും ഇസ്രയേലി പൊലീസും കഴിഞ്ഞമാസാമാണ് ഇയാളെ പിടികൂടിരുന്നത്. ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ഷിൻ‌ ബെത്ത് വെളിപ്പെടുത്തി. ലെബനിൽ ഹിസ്ബുള്ള ഉപയോ​ഗിക്കുന്ന പേജറുകളും വാക്കി ടോക്കിയും വ്യാപകമായി പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് സ്ഥിരീകരിക്കുന്നത്.

Read Also: ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20; അടിയന്തര യോഗം വിളിച്ച് യുഎൻ

പേജറുകളും വാക്കി ടോക്കിയും പൊട്ടിത്തെറിച്ച് ഏകദേശം 20 പേർ‌ മരിക്കുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പിന്നിൽ ഇസ്രയേൽ ആണെന്ന് ഹിസ്ബുള്ള ആരോപിച്ചിരുന്നു. ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ നേരിട്ട് പ്രതികരിച്ചിട്ടില്ല, എന്നാൽ ഇത് ഇസ്രയേലിൻ്റെ ചാരസംഘടനയായ മൊസാദിന്റെ ഒപ്പറേഷനാണെന്ന് ഒന്നിലധികം സുരക്ഷാ വൃത്തങ്ങൾ പറയുന്നു.

പേജർ സ്ഫോടനങ്ങൾക്കു പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നു ഹിസ്‌ബുല്ല വെളിപ്പെടുത്തി. രണ്ടാം ദിവസവും രാജ്യമെങ്ങും സ്ഫോടന പരമ്പര ആവർത്തിച്ചതോടെ ജനങ്ങൾ ഭയചകിതരാണ്. പലയിടത്തും ആളുകൾ പേടി കാരണം മൊബൈൽ ഫോണുകൾ എറിഞ്ഞു കളയുന്നതായാണ് റിപ്പോർട്ടകൾ.

Story Highlights : Israeli Man Arrested Over Iranian-Backed Plot To Assassinate Benjamin Netanyahu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top