പി ശശിക്കെതിരെ പ്രത്യേക ദൂതന്‍ വഴി പരാതി നൽകി പി വി അൻവർ

പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍ എംഎല്‍എ. പ്രത്യേക ദൂതന്‍ വഴിയാണ് പരാതി കൈമാറിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് പി ശശി. പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി നല്‍കിയത്.
പി ശശിക്കെതിരെ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ പി വി അന്‍വര്‍ തയ്യാറായിരുന്നില്ല.പി വി അന്‍വര്‍ നിരവധി തവണ ശശിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എഡിജിപിക്കെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനൊപ്പമായിരുന്നു ശശിക്കെതിരെയുള്ള ആരോപണങ്ങളും. എഡിജിപിക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്നത് പി ശശി ആണെന്നായിരുന്നു വിമര്‍ശനം.
Story Highlights : P V Anvar Against P sasi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here