അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങി; ഇരുചക്ര വാഹനങ്ങൾ അല്ലാത്തവ കടത്തിവിടുന്നില്ല
ആലപ്പുഴ അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ-തുറവൂർ ഉയരപ്പാതനിർമ്മാണവുമായി ബന്ധപ്പെട്ട യാത്രക്ലേശം പരിഹരിക്കാൻ സമാന്തരപാതകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.
ഇരുചക്ര വാഹനങ്ങൾ അല്ലാത്തവ കടത്തിവിടുന്നില്ല. മറ്റു വാഹനങ്ങൾ അരൂക്കുറ്റി വഴിയോ തീരദേശ റോഡ് വഴിയോ എറണാകുളത്തേക്ക് തിരിഞ്ഞു പോകണം. ദേശീയപാതയിൽ തുറവൂരിൽ നിന്നും അരൂരിലേക്ക് ചെറിയ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. പകരം അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിലൂടെ മാത്രമാണ് ഗതാഗതം അനുവദിക്കുക.
Read Also: ഷിരൂരിൽ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ എത്തിക്കും
- എറണാകുളം ഭാഗത്തേക്ക് പോകുന്നവർ-
അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്നും ഫ്രീ ലെഫ്റ്റ് എടുത്ത് U ടേൺ എടുത്ത് എറണാകുളം ഭാഗത്തേക്ക് പോകണം - ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ-
കുണ്ടന്നൂർ നിന്നും തൃപ്പൂണിത്തുറ, പുതിയ കാവ്, ഉദയം പേരൂർ, വൈക്കം തണ്ണീർമുക്കം വഴി/ ബീച്ച് റോഡ്, പള്ളിത്തോട്, ചെല്ലാനം വഴി തീരദേശ റോഡ് വഴി - തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകേണ്ടവർ- MC / AC Road വഴി പോകേണ്ടതാണ്.
- വലിയ വാഹനങ്ങൾ കടത്തിവിടില്ല
Story Highlights : Traffic restrictions started on Alappuzha Aroor-Thuravoor National Highway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here