Advertisement

ഒരു ദിവസം പ്രായമായ കുഞ്ഞിനെ കഴുത്ത് ഞരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു; പിതാവ് അറസ്റ്റിൽ

September 21, 2024
Google News 1 minute Read

വയനാട്ടിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് നേപ്പാൾ സ്വദേശികളായ പ്രതികൾ. പ്രതികളിൽ ഒരാളായ റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിച്ചത്. ഏഴാം മാസം ആൺകുട്ടിയെ പ്രസവിച്ചു, പിറ്റേന്ന് കഴുത്തു ഞരിച്ച് കൊലപ്പെടുത്തി;കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പ്രതികൾ റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്ന് നൽകിയെന്നാണ് പാർവതിയുടെ പരാതി.

ഏഴാം മാസത്തിലാണ് പാർവതി ആൺകുട്ടിയെ പ്രസവിച്ചത്. ജനിച്ചതിന്റെ തൊട്ടടുത്ത ദിവസം കുഞ്ഞിനെ കഴുത്തു ഞരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം ബാഗിലാക്കി കുഴിച്ചുമൂടിയെന്ന് പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മഞ്ജുവിന് സംരക്ഷണം ഒരുക്കിയത് ഭർത്താവും മകനുമാണെന്ന് പൊലീസ് പറഞ്ഞു.

Story Highlights : crime of killing newborn baby in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here