Advertisement

കൊല്ലത്ത് മകളുടെ ആൺസുഹൃത്തായ 19കാരനെ കുത്തിക്കൊന്ന പിതാവ് അറസ്റ്റിൽ

September 21, 2024
1 minute Read

കൊല്ലം ഇരവിപുരത്ത് മകളുടെ ആൺസുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റിൽ. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് അരുണിനെ പ്രതി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയതെന്ന് അരുണിന്റെ മാതാപിതാക്കൾ പറഞ്ഞു. കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) ആണ് മരിച്ചത്. പിന്നാലെ പ്രതി ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.

മകളും അരുൺ കുമാറും തമ്മിലുള്ള സൗഹൃദം താൻ എതിർത്തിരുന്നുവെന്ന് പ്രസാദ് പൊലീസിൽ മൊഴി നൽകി. എന്നാൽ സൗഹൃദം അവസാനിപ്പിക്കാൻ അരുൺ കുമാർ തയാറായില്ല. സൗഹൃദത്തിൽ നിന്ന് പിൻമാറണമെന്ന് താൻ ആവശ്യപ്പെട്ടു. എന്നാൽ അരുൺ കുമാർ അതിന് തയാറായില്ല. തന്നെ അരുൺ ആക്രമിക്കുകയും ചെയ്തു. അതിനിടെ കത്തി ഉപയോഗിച്ച് താൻ ആരുണിന്‍റെ നെഞ്ചിൽ കുത്തിയെന്നാണ് പ്രസാദ് പൊലീസിന് നൽകിയ മൊഴി.

പ്രസാദ് ഇന്നലെ വൈകിട്ട് അരുണിന്റെ വീട്ടിൽ പോയി അരുണിനെ അന്വേഷിച്ചതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി. അരുൺ മകളെ ശല്യംചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി.ഇതിന് പിന്നാലെ അരുണും സുഹൃത്തുക്കളു പെൺകുട്ടി താമസിക്കുന്ന കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലേക്ക് എത്തി. പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ പ്രസാദും വീട്ടിലേക്ക് എത്തി. അവിടെ വെച്ച് ഇരുവരും തമ്മിൽ സംഘർഷമുണ്ടായി.

അതിനിടെ വീട്ടിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പ്രസാദ് അരുൺ കുമാറിന്‍റെ നെഞ്ചിൽ കുത്തി. സുഹൃത്താണ് അരുൺ കുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൊല്ലത്തെ സ്വകാര്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു അവിടെ വെച്ച് അരുണിന്‍‌റെ ജീവൻ നഷ്ടമായി. ഇതിനു പിന്നാലെയാണ് പ്രസാദ് ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

Story Highlights : man killed boyfriend of his daughter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top