ധ്രുവ് റാഠിക്കും ജൂലിക്കും ആണ്‍കുഞ്ഞ് പിറന്നു; ചിത്രങ്ങള്‍ പങ്കുവച്ച് ധ്രുവ്
സോഷ്യല്‍ മീഡിയ താരം ധ്രുവ് റാഠിക്കും പങ്കാളി ജൂലി എല്‍ബ്രിനും ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് ധ്രുവ് തന്നെയാണ് സന്തോഷ വാര്‍ത്ത ഫോളോവേഴ്‌സിനെ അറിയിച്ചത്. ധ്രുവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് ഫോളോവേഴ്‌സ്. (Dhruv Rathee, wife Juli Lbr welcome little baby boy to the world)
ഞങ്ങളുടെ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞുമൊത്തുള്ള ചിത്രങ്ങള്‍ ധ്രുവ് പോസ്റ്റ് ചെയ്തത്. കുഞ്ഞിനെയും കയ്യിലേന്തിയ തന്റെ ഒരു ചിത്രവും സമാധാനമായുറങ്ങുന്ന കുഞ്ഞിന്റെ ഒരു ക്ലോസ് അപ് ചിത്രവുമാണ് ധ്രുവ് പങ്കുവച്ചത്. കുഞ്ഞിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
Read Also: ‘ആടുജീവിത’വും ‘ആട്ട’വും പുറത്ത്; ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’
ജൂലായ് മാസത്തില്‍ കുഞ്ഞു റാഠി ഉടനെത്തുമെന്ന ക്യാപ്ഷനോടെ ജൂലി നിറവയറുമായി നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അന്ന് പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഹരിയാന സ്വദേശിയായ ധ്രുവ് ഇപ്പോള്‍ ജര്‍മനിയിലാണ് സ്വാഗതം. ബിജെപി സര്‍ക്കാരിന്റെ നിത്യ വിമര്‍ശകനായ ധ്രുവിന് നിരവധി ഭീഷണികള്‍ ഉള്‍പ്പെടെ വന്നിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ധ്രുവും യൂട്യൂബര്‍ തന്നെയായ ജൂലിയും വിവാഹിതരാകുന്നത്. 2021ലായിരുന്നു ഇരുവരുടേയും വിവാഹം.
Story Highlights : Dhruv Rathee, wife Juli Lbr welcome little baby boy to the world
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here