Advertisement

NCPയിലെ മന്ത്രിമാറ്റം; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം; നേതാക്കൾ കൂടിക്കാഴ്ച നടത്തും

September 23, 2024
Google News 2 minutes Read

എൻ സി പി യിലെ മന്ത്രിമാറ്റ ചർച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ നേതാക്കൾ. തോമസ് കെ തോമസും എ കെ ശശീന്ദ്രനും സും പി സി ചാക്കോയും ഒരുമിച്ചാകും കൂടിക്കാഴ്ച നടത്തുക. ദേശീയ അധ്യക്ഷന്റെ തീരുമാനപ്രകാരമാണ് മുഖ്യമന്ത്രിയെ കാണുന്നത്.

ശരത് പവാറിന്റെ നിലപാട് തനിക്കനുകൂലമെന്ന് തോമസ് കെ തോമസ് പറഞ്ഞു. എൻ സി പി ദേശീയ നേത്യത്വത്തിന്റെ നിലപാട് മന്ത്രി സ്ഥാനം പങ്കു വയ്ക്കുക എന്നതായിരുന്നു. തന്നെ സഹായിക്കണമെന്നൊയിരുന്നു ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടത്. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കണം. പാർട്ടി തീരുമാനം നടപ്പിലാക്കണമെന്നാവശ്യമാണ് താൻ ഉന്നയിച്ചതെന്നും തോമസ് കെ തോമസ് പറഞ്ഞു.

Read Also: ‘സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനം, പ്രതാപന്റെ പിന്മാറ്റം ബിജെപി പ്രയോജനപ്പെടുത്തി’; കെപിസിസി ഉപസമിതി റിപ്പോർട്ട്

അതേസമയം എ കെ ശശീന്ദ്രൻ വിഭാഗം എല്ലാ ജില്ലകളിലും യോഗം വിളിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ല എങ്കിൽ രാജിവെക്കേണ്ട എന്നാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ നിലപാട്. ഇടതുമുന്നണിയുടെ പിന്തുണ ഉണ്ട് എന്ന് ശശീന്ദ്രൻ വിഭാഗം നേതാക്കൾ യോഗത്തിൽ പറയുന്നു. പിസി ചാക്കോയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നതാണ് പ്രധാന ആവശ്യമായി ശശീന്ദ്രൻ വിഭാഗം ഉന്നയിക്കുന്നത്. പാർട്ടി പിളർന്നാൽ ആർക്കും മന്ത്രിസ്ഥാനം ഇല്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും മുന്നറിയിപ്പ്.

Story Highlights : Leaders to meet CM Pinarayi Vijayan on ministerial change discussion in NCP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here