Advertisement

വേണാട് എക്സ്പ്രസിലെ ദുരിതയാത്ര; അന്വേഷണം നടത്തുമെന്ന് റെയിൽവെ, പരാതികൾ ശ്രദ്ധയിപ്പെടുത്തുമെന്ന് മന്ത്രി മന്ത്രി വി അബ്ദുറഹ്മാൻ

September 23, 2024
Google News 2 minutes Read
railway

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും ട്രയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും അധിക കോച്ച് അനുവദിക്കുകയെന്നും ഇക്കാര്യം പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി.കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് റെയിൽവേ ഇത് സംബന്ധിച്ച ഉറപ്പുനൽകിയത്.

വേണാട് എക്സ്പ്രസിലെ തിക്കും തിരക്കുമാണ് യാത്രക്കാർ കുഴഞ്ഞുവീഴാൻ കാരണമായത്. വന്ദേഭാരത് ട്രെയിനിന് വേണ്ടി സമയം മാറ്റിയതോടെയാണ് വേണാട് എക്സ്പ്രസിലെ യാത്ര ദുരിതയാത്രയായതെന്ന് യാത്രക്കാർ പറയുന്നു.എന്നാൽ എറണാകുളം വരെയുള്ള യാത്രയിൽ ആകെ 19 മിനിറ്റാണ് വൈകിയതെന്നും വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിട്ടില്ലെന്നുമാണ് റെയിൽവേ പറയുന്ന വാദം.

Read Also: സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയം; ഇതുവരെയുള്ള പരിശോധന ഫലങ്ങൾ നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

എന്നാൽ ചെന്നൈ – തിരുവനന്തപുരം മെയിൽ കോട്ടയത്ത് എത്തിയപ്പോൾ മുതൽ ശുചിമുറി ബ്ലോക്ക് ആയി മാലിന്യം കമ്പാർട്ട്മെന്റിലേക്ക് ഒഴുകിയിരുന്നു.പരാതികൾ ലോക്കോ പൈലറ്റിനെ അല്ല 129 എന്ന നമ്പറിലൂടെ റെയിൽവേയെയാണ് അറിയിക്കേണ്ടതെന്ന് അധികൃതർ പറയുന്നു. ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കാൻ യാത്രക്കാർക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ് റെയിൽവേയുടെ മറുപടി.

അതേസമയം, വേണാട് എക്സ്പ്രസ്സിൽ യാത്രക്കാർ കുഴഞ്ഞു വീണ സംഭവത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ദീർഘദൂര യാത്രക്കാർ ട്രെയിനിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. റെയിൽവെയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ട് ഇതെല്ലാം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ പുതിയ ലൈൻ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights : Venad Express incident the Indian Railway to investigate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here