Advertisement

ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് റെയിൽവേ ജീവനക്കാർ

September 24, 2024
Google News 2 minutes Read

മധ്യപ്രദേശിലും ഗുജറാത്തിലും ട്രെയിൻ അട്ടിമറി ശ്രമങ്ങളിലെ പ്രതികൾ അറസ്റ്റിൽ. രണ്ടു കേസുകളിലും അറസ്റ്റിലായത് റെയിൽവേ ജീവനക്കാർ തന്നെയാണ്. കഴിഞ്ഞ 3 ആഴ്ച്ചയ്ക്കിടെ രാജ്യത്ത് 10 ഓളം ട്രെയിൻ അട്ടി മറിശ്രമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇക്കൂട്ടത്തിൽ മധ്യപ്രദേശിലും, ഗുജറാത്തിലുമുണ്ടായ അട്ടിമറിശ്രമങ്ങളിലാണ് പ്രതികൾ പിടിയിലായത്.

മധ്യ പ്രദേശിലെ രത്ലത്തിൽ കേരളത്തിലേക്കുള്ള സൈനിക ട്രെയിനിന് നേരെയുണ്ടായ സ്ഫോടനത്തിൽ ട്രാക്ക് പട്രോളിംഗ് സ്റ്റാഫ് സാബിറിനെ അറസ്റ്റ് ചെയ്തു. റെയിൽവേയുടെ ഡിറ്റണേറ്ററുകൾ മോഷ്ടിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു. കരസേനയുടെ അന്വേഷണവിഭാഗവും ഇയാളെ ചോദ്യം ചെയ്യും.

Read Also: ട്രാക്കിൽ ഇരുമ്പ് കമ്പി, ഗ്യാസ് സിലിണ്ടർ, സിമന്റ് കട്ട; ട്രെയിൻ അട്ടിമറി ശ്രമം തുടർക്കഥയാകുന്നു

ഗുജറാത്തിലെ സൂറത്തിൽ, ഫിഷ് പ്ലേറ്റുകൾ ഇളക്കി ട്രെയിൻ പാളം തെറ്റിക്കാൻ ഗൂഢാലോചന നടത്തിയ സംഭാവത്തിൽ സുബാഷ്, മനീഷ്, ശുഭം എന്നി മൂന്ന് റെയിൽവേ ജീവനക്കാരാണ് അറസ്റ്റിലായത്. പ്രശസ്തി നേടുന്നതിനും,രാത്രി പട്രോളിംഗ് തുടരുന്നതിനും വേണ്ടിയാണ് ഫിഷ് പ്ലേറ്റുകൾ ഇളക്കിയതെന്നാണ് ഇവരുടെ കുറ്റസമ്മത മൊഴി.

അതേസമയം പശ്ചിമ ബംഗാളിലെ അലിപുർദുവാർ ഡിവിഷനിലെ ന്യൂ മേനാഗുരി സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനിൻ്റെ 5 വാഗണുകൾ പാളം തെറ്റി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി, സംഭാവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. റൂട്ടുകൾ തിരിച്ചുവിട്ടതിനാൽ ഗതാഗതത്തെ ബാധിച്ചില്ലെന്ന് റെയിൽവേ അറിയിച്ചു.

Story Highlights : Rail staffers arrested over train sabotage plot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here