നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ…; പണി കിട്ടും

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. അതിനാൽ എന്ത് തിരക്കിന്റെ പേരിലായാലും പ്രാതൽ ഒഴിവാക്കാതിരിക്കുക. പ്രഭാതഭക്ഷണം ദിവസവും മുഴുവൻ ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കുന്നു. ജീവിതത്തിൻ്റെ തിരക്കിനിടയിൽ ചിലർ പ്രാതൽ ഒഴിവാക്കാറുണ്ട്. പ്രാതൽ ഒഴിവാക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കിയാലുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയാം…
അൾസർ മുതൽ അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കൽ വരെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിന്റെ ഫലമായി ഉണ്ടായേക്കാം. ടൈപ്പ് 2 പ്രമേഹത്തിനുള്ള സാദ്ധ്യത വളരെയാണ്. ടെൻഷൻ, പിരിമുറുക്കം തുടങ്ങിയവയും ഇതിനെത്തുടർന്ന് രക്തസമ്മർദ്ദവും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്.
ദിവസം മുഴുവൻ ഉത്സാഹക്കുറവും മന്ദതയും ആണ് മറ്റൊരു പ്രശ്നം.കാലക്രമത്തിൽ ഓർമ്മക്കുറവും ഉണ്ടായേക്കാം.
വിദ്യാർത്ഥികൾ പഠന കാലത്ത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പഠനമികവിനെ ബാധിച്ചേക്കാം. ഡയറ്റിംഗിന്റെ ഭാഗമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങളും ഒപ്പം അമിതവണ്ണവുമാണ് ഫലം.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും സാധാരണമായി കാണുന്നുണ്ട്. എന്തെങ്കിലും കഴിച്ച് പ്രഭാതത്തെ പറഞ്ഞയയ്ക്കുകയല്ല, സമീകൃതാഹാരം കഴിയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അതേസമയം രാവിലെ ഉറക്കമുണര്‍ന്നാല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ രാവിലത്തെ ആഹാരം കഴിക്കുന്നതാണ് നല്ലത്. ആറുമണിക്ക് ഉണരുന്നവര്‍ എട്ടുമണിയോടെ പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം. ചായയും കാപ്പിയും അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഒരു ചായ, പിന്നെ എന്തെങ്കിലും ലഘു പാനീയം, രണ്ടു കഷണം ബ്രെഡ് അല്ലെങ്കില്‍ പഫ്സ് എന്നിങ്ങനെ പലതും കഴിച്ച് സമയം 12 മണി വരെ തള്ളി നീക്കും. പിന്നെ ബ്രേയ്ക്ക് ഫാസ്റ്റും ലഞ്ചും ഒരുമിച്ചു കഴിക്കും. ഇത് ഒട്ടും ആരോഗ്യകരമല്ല. സ്നാക്സും ചായയും പാനീയങ്ങളും കഴിച്ച്, കുടിച്ച് വയറു നിറച്ച് വൈകുന്നേരം വരെ ഇരുന്ന ശേഷം വൈകിട്ട് കട്ടിയില്‍ കഴിക്കുന്നത് ഒട്ടും ഗുണകരമല്ല.
Story Highlights : What Happens to Your Body When You Skip Breakfast
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here