‘മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകള്‍ക്കിടയിലും മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും’: ഫേസ്ബുക്ക് കുറിപ്പുമായി പിവി അന്‍വര്‍

ലോറിയുടമ മനാഫിനെ കുറിച്ച് കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകള്‍ക്കിടയിലും മനാഫ് അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ജ്ജുനൊപ്പം ഈ നാട് മനാഫിനെയും മനസ്സില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ പറയുന്നു. സത്യം ഇന്നല്ലെങ്കില്‍ ഒരുനാള്‍ പൂര്‍വ്വാധികം ശോഭയോടെ പുറത്ത് വരും. ന്ന് കുറ്റപ്പെടുത്തിയവര്‍ പോലും നിങ്ങളോട് ഐക്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ നിലപാടോടെ മനുഷ്യനായി തുടരുകയെന്നും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നുവെന്നും അന്‍വര്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട മനാഫ്..
അര്‍ജ്ജുനൊപ്പം ഈ നാട് നിങ്ങളേയും മനസ്സില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
മതത്തിന്റെ പേരിലുള്ള കുത്തുവാക്കുകള്‍ക്കിടയിലും നിങ്ങള്‍ അര്‍ജ്ജുനായി സ്വീകരിച്ച നിലപാട് എന്നും ഓര്‍മ്മിക്കപ്പെടും.
സത്യം ഇന്നല്ലെങ്കില്‍ ഒരുനാള്‍ പൂര്‍വ്വാധികം ശോഭയോടെ പുറത്ത് വരും.അന്ന് കുറ്റപ്പെടുത്തിയവര്‍ പോലും നിങ്ങളോട് ഐക്യപ്പെടും.
ഇത് പ്രപഞ്ചസത്യമാണ്.
ഇതേ നിലപാടോടെ മനുഷ്യനായി തുടരുക.
നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു..
Story Highlights : PV Anvar about Arjun’ s lorry owner Manaf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here