Advertisement

ലൈംഗിക പീഡനക്കേസ്; ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു

September 25, 2024
2 minutes Read
edavela babu

ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. ജൂനിയർ ആർട്ടിസ്റ്റായ യുവതിയും മറ്റൊരു നടിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പായ കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് പൂങ്കുഴലിയുടെ നേത്യത്വത്തിലുള്ള സംഘമാണ് നടനെ ചോദ്യം ചെയ്യുന്നത്.

ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇടവേളബാബുവിനെതിരെ കേസ് എടുത്തിരുന്നു. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടന് മുൻ‌കൂർ ജാമ്യം അനുവദിക്കുകയും ഇതിന്റെ ഭാഗമായാണ് ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലും. പരാതിക്കാരിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാവും ഇന്ന് നടക്കുന്ന ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കും.

Read Also: സിദ്ദിഖിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ നിർദ്ദേശം

അതേസമയം, നേരത്തെ തന്നെ AMMA സംഘടനയിലെ മുൻ ഭാരവാഹികളുടെയും പരാതിനൽകിയ ആളുകളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘം പരാതിക്കാരായ ഓരോരുത്തരുടെയും അടുത്ത് നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്.നടന്മാർ താമസിച്ചിരുന്ന ഹോട്ടലുകളിലും ഇതിനോടകം തന്നെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

Story Highlights : Sexual harassment case actor Edavela Babu questioned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top