Advertisement

ജോയ് മാത്യുവിന് യു.എ.ഇ ഗോൾഡൻ വിസ

September 27, 2024
Google News 2 minutes Read

പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യുവിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നടൻ ജോയ് മാത്യു യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളം ഉൾപ്പെടെ പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരങ്ങളെല്ലാം യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. സ്വദേശി പൗര പ്രമുഖനും യു.എ.ഇ ഫെഡറൽ യൂത്ത് കൌൺസിൽ അംഗവുമായ സഈദ് അലി അൽ കാബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. നേരത്തെ യു.എ.ഇ യിൽ മാധ്യമ പ്രവർത്തകനായിരുന്നു നടൻ ജോയ് മാത്യു.

Story Highlights : Joy Mathew receives golden visa for the United Arab Emirates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here