Advertisement

തൃശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ; കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം

September 27, 2024
Google News 1 minute Read

തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ പിടിയിലായത് തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും.

മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാൻ ഒരുങ്ങിയത്. കാർ കണ്ടയ്നറിനുള്ളിൽ നിന്നും കണ്ടെത്തി. ആറംഗ സംഘമാണ് തമിഴ് നാട്ടിൽ പിടിയിലായത്.

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ചു. സ്പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കൊള്ള നടത്തിയത്.

പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

Story Highlights : Thrissur Atm Robbery Update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here