അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് വിഡി സതീശന്‍
അന്‍വറിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ പറയുന്നത് യുഡിഎഫ് തീരുമാനങ്ങള്‍ ആണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം യു ഡി എഫ് നിരീക്ഷിക്കകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്‍വറിനെ കൊണ്ട് പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചു. ആ അന്‍വര്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്നു. കാലം കാത്തു വെച്ച നീതിയാണ് ഇത് – വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘം ഉണ്ടെന്ന് പ്രതിപക്ഷം പറഞ്ഞവെന്നും അത് ആരൊക്കെയെന്ന് ഇപ്പോള്‍ പുറത്ത് വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിലെ കായിക മന്ത്രിക്ക് കോണ്‍ഗ്രസ് പാരമ്പര്യം ഉണ്ട.് നാളെ അയാള്‍ക്കെതിരെ മുഖ്യമന്ത്രി സംസാരിക്കുമോ – പ്രതിപക്ഷ നേതാവ് ചോദിച്ചു. അന്‍വറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് സിപിഐഎം നേരത്തെ നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
Story Highlights : VD Satheeshan about PV Anvar’s allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here