Advertisement

ഹാരി പോട്ടറിന്റെ പ്രിയ പ്രൊഫസർ വിടവാങ്ങി

September 28, 2024
Google News 2 minutes Read

ഹാരി പോട്ടർ സിനിമകളിലെ കർക്കശക്കാരിയും വാത്സല്യ നിധിയും ആയ പ്രൊഫസർ മിനർവ്വ മക്ഗാനാഗളിനെ അവതരിപ്പിച്ച ഡെയിം മാഗ്ഗി സ്മിത്ത്(89) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടിയുടെ മരണം വെള്ളിയാഴ്ച രാവിലെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു. മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് വിവരം ലോകത്തെ അറിയിച്ചത്.

ഹോഗ്വാർട്സ് മാജിക്ക് സ്‌കൂളിലെ പ്രൊഫസറുടെ റോൾ അവിസ്മരണീയമാക്കിയ ഡെയിം മാഗ്ഗി സ്മിത്ത് തന്റെ 67 ആം വയസ്സിലാണ് ഹാരി പോട്ടർ സീരീസിൽ അഭിനയിച്ച് തുടങ്ങുന്നത്. രണ്ട് തവണ ഓസ്കാർ ജേതാവായ മാഗി സ്മിത്ത് ഡൌൺടൌൺ ആബി എന്ന ടിവി ഷോയിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചു. ബ്രിട്ടൻ്റെ പരമോന്നത ബഹുമതികളിലൊന്നായ ഓർഡർ ഓഫ് ദി കമ്പാനിയൻസ് ഓഫ് ഓണർ 2014ൽ ലഭിച്ചു. 60 ൽ അധികം സിനിമകളും ടിവി ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights : Harry Potter’s Professor McGonagall, Dame Maggie Smith, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here